രാഷ്ട്രീയത്തിന് മൂക്കില്ല
രാഷ്ട്രീയത്തിന് കണ്ണില്ല
രാഷ്ട്രീയത്തിന് നേരില്ല
രാഷ്ട്രീയത്തിന് നാടില്ല
ചേരുന്നവരുടെ ഗണമാണ്
ചേർന്നുകഴിഞ്ഞു ഗുണമാണ്
ചോരനിറത്തിൻ നിറമാണ്
ചാരിയിരുന്നാൽ ചിലതുണ്ട്
കരുതിക്കൂട്ടിയ കളിയാണ്
കുതികാൽവെട്ടും കളമാണ്
കുരുതികൊടുക്കും കലിമാറ്റും
കുതിരപോലോടും തടിതപ്പും
ധനികന്മാരുടെ പണമാണ്
ധനമില്ലാത്തത് പണിയാണ്
ധനവാന്മാരെ പിണക്കരുത്
ധനമില്ലാതെ പിണമാണ്
വാക്കുകൾ ഒന്നിലും വിലയില്ല
വായിൽതോന്നിയതു വിലയാണ്
വിശ്വസിക്കുന്നതൊരു പതിവല്ല
വിശ്വാസവഞ്ചന പതിവാണ്
അറിവില്ലാത്തവരുടെ ഇടമാണ്
ആശയവാദികൾക്കിടമില്ല
ആശയകുഴപ്പങ്ങൾക്കിടമാണ്
അഭിമാനങ്ങൾക്കിടമില്ല
നേരില്ലാത്തവന് നിലയുണ്ട്
നെറിയില്ലാത്തവനു വിലയുണ്ട്
നേരിൽ കണ്ടാൽ നായാണ്
നേരറിയാനായ് നേരമില്ല
ഇന്നത്തെ രാഷ്ട്രീയമിതാണ്
ഇന്നലെകൾ ഓർമ്മകൾമാത്രം
ഇനിയും മാറും രാഷ്ട്രീയം
ഇന്നലെകൾ വീണ്ടും ഓർമ്മിക്കും