എത്രനാൾ തങ്ങണമീ പുണ്യഭൂമിയിൽ,
എന്തെല്ലാം കാണണ,മിന്നീ മണ്ണിൽ.
കണ്ടതാം കിനാക്കളത്രയും മിഥ്യയും,
മങ്ങിത്തുടങ്ങിയല്ലോ കാഴ്ചയും.
ശക്തിയില്ലാതായ് കാലുകൾക്കും നടക്കാൻ,
തൊണ്ടയും വരളുന്നു വല്ലാതെ.
അറ്റുപോയൊരാശതൻ ശവകുടീര-
ത്തിൽ കത്തിയമരുന്നെൻ ചിന്തയും.
ഏകനാമെന്റെ മുരടിച്ച ജീവിതം,
അഗ്നി പകരും ഹോമകുണ്ഡത്തിൽ.
പോകണമെനിക്കൊരു യാത്ര,യതിന്നായ്,
തേടു, ന്നുള്ളമൊരു ശാന്തിതീരം!