വിജനമീ ജീവിതവീഥികൾ...
ഏകാന്തമെൻ കാൽപാടുകൾ...
മന്ദം മന്ദം നടന്നു നീങ്ങവേ..
വഴിയേതെന്നറിയാതെ...
ഞാൻ കണ്ടൊരാ കിനാക്കളത്രയും
അശ്രു കണങ്ങളായി പെയ്തൊഴിയവേ...
നിഴൽ പോലും എന്നെ നോക്കി -
പുച്ഛിച്ചു മറഞ്ഞിടുന്നെങ്ങോ...
അറിഞ്ഞിരുന്നില്ല ഞാൻ നേരും നെറിയും
അറിഞ്ഞിരുന്നില്ലാരും എൻ വിങ്ങും ഹൃദയത്തെ
പറയാനുണ്ടെനിക്കേറെ...
കാലാഹരണപ്പെട്ട കാലത്തിൻറെ കുത്തൊഴുക്കിൽ
അനന്തതയിലേക്ക് മറഞ്ഞ...
ഒരിക്കലും തിരിച്ച് കിട്ടാത്ത നിറമുള്ള സ്വപ്നങ്ങൾ കരകവിഞ്ഞൊഴുകിയ
ആ കാലത്തെ കുറിച്ച്...
എനിക്ക് മാത്രം അവകാശപ്പെട്ട
എൻറെ നഷ്ടങ്ങളെകുറിച്ച്......