മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പൊടിമണ്ണടിഞ്ഞ പാതഓരത്തെ വേലിച്ചെടികള്‍.
പടിപ്പുര കടന്നെത്തുമ്പോള്‍
പഴമയുടെ ഗന്ധത്തില്‍ മുങ്ങി
പഴയൊരു മാളിക.

കരിയിലകള്‍ പാകിയ മുറ്റം
ചിതല്‍പ്പുറ്റുകള്‍ മണ്ണിരകള്‍
വളര്‍ന്ന പുല്‍ക്കൂട്ടങ്ങളിലെങ്ങോ
മറഞ്ഞ ഓണപ്പൂക്കളങ്ങള്‍.

ആതിരന്യത്തത്തിന്‍ ധ്വനികള്‍
ഊഞ്ഞാലാട്ടത്തിന്നാരവം
വിഷുപ്പക്ഷിയുടെ സംഗീതം 
തലമുറകളുടെ സ്മ്യതിയില്‍
അഗാധ നിശ്ശബ്ദതയില്‍
ഏകാന്തതയില്‍
മയങ്ങും നാലുകെട്ട്.

അതിഥികളെ വരവേറ്റ
വലിയൊരു പൂമുഖം.
നിരനിരയായ് ജാലകങ്ങള്‍
കവാടങ്ങളകത്തളങ്ങള്‍
വലുതും ചെറുതുമായനവധി
മുറികള്‍ നെല്ലറകള്‍.

പാരമ്പര്യത്തിന്‍ മഹിമയോതും
ഈറന്‍ കാറ്റ് വീശുന്നു
മറവിയിലാണ്ടു പോയ
ആഘോഷങ്ങള്‍ 
ഓര്‍മ്മയിലെ മിഴിവുറ്റ
മൂഹൂര്‍ത്തങ്ങള്‍ ജീവിതഗാഥകള്‍.

മെല്ലെ കണ്ണീര്‍ മഴത്തുള്ളികളായ്
മഹാസൗധത്തിന്‍ മുകളില്‍
ഓര്‍മ്മകളുടെ പെരുമഴയായ്
പെയ്തൊഴിഞ്ഞകലുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ