മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

രണ്ടിണക്കിളികളേപ്പോൽ നാം പാടിപ്പറന്നു
നടന്നൊരീ നദീക്കരയെ, മറക്കുകയോ?  

ആ നദിയുടെയരികത്തിരുന്നോർക്കുന്നു
ഞാനിന്നു, നാമോടിക്കളിച്ചൊരാ നാളുകൾ. 

മറക്കാൻ കഴിയുമോ ജീവനുള്ളിടത്തോളം,
നീയെന്നോടൊപ്പമുണ്ടായിരുന്ന നാളുകൾ 

എത്ര ഋതുക്കൾ മാറിയും മറിഞ്ഞും പോയി-
യെന്നാകിലും ഞാനോർക്കുന്നാദിനങ്ങളെ. 

നമ്മൾകണ്ട സ്വപ്നങ്ങളൊക്കെ പങ്കുവച്ചാ-
സ്വദിച്ചതും ഇന്നലെയെന്നപോലോർക്കുന്നു. 

ആ നാളുകളിനിത്തിരിച്ചെത്തില്ലയൊരിക്കലു-
മെന്നറിയാമെങ്കിലും മനം കൊതിക്കുന്നു. 

നീയെന്നെ വിട്ടുപിരിഞ്ഞതിൻ ശേഷമൊന്നു-
റങ്ങിയിട്ടില്ല ഞാൻ സ്വസ്ഥമായിന്നേവരെയും.  

ഇനിയൊരു ജന്മമെനിക്കു കിട്ടുകിലന്നു നീ,
എന്നോടൊപ്പമുണ്ടാകണമെന്നൊരാശ മാത്രം! 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ