ചിതയിലച്ഛനെരിയുംമ്പോളമ്മ
കരഞ്ഞു, കൂട്ടരും, പിന്നെ ഞാനും;
ഇനിയാണെന്നുദയമരങ്ങിലേക്ക്.
ഇനിയെനിക്കു പറക്കാമനന്തമായി.
ഇനി പാതിര കഴിയുംവരെയങ്ങാടി തെണ്ടാം
ഇനിഎനിക്കച്ഛൻറെ പണപ്പെട്ടി തുറക്കാം;
കാലണ ചോദിച്ചപ്പോൾ തൂമ്പ തന്നെന്റെയച്ഛൻ
അടക്ക കട്ടപ്പോൾ ചൂരൽകുറി വരച്ചതുമച്ഛൻ
പത്തിൽ തോറ്റപ്പോളത്താഴപശ്ണിക്കിട്ടുവച്ഛൻ.
അന്തി മയക്കത്തിൽ ചൂരൽകുറിനാറ്റി
കവിളുകൾ ചേർത്തു കരഞ്ഞൂവച്ഛൻ
ഒട്ടിയവയറിൻ രോദനശ്രുതിയാൽ താളത്തിൽ,
തൂമ്പ മീട്ടി വിയർത്തുകുളിച്ചൂവച്ഛൻ.
കളകൾ പറിച്ചും, വെള്ളമൊഴിച്ചുഴിച്ചു- വളർത്തീയെന്നെ..!
ചുള്ളിക്കമ്പുകൾ വെട്ടിയൊതുക്കി ചെത്തി- മിനുക്കിയെന്റെ...!
നൊമ്പരമില്ലാതിരുപതു കൊല്ലം ഊട്ടിയുറക്കീയച്ഛൻ.
അച്ഛൻ ചൂടിയ വെയിലാണൻതണലന്നറിയാൻ
ഇന്നു ഞാനൊരച്ഛനാവേണ്ടിവന്നു.
(PPMusthfA ChenganI)