മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇതിനു നടുവില്‍ വിര്‍ച്വല്‍ ലോകത്തേയ്ക്ക് ഊളിയിടുന്നവര്‍ സമൂഹമാധ്യമങ്ങളിലെ ലൈക്കുകളിലും കമന്‍റുകളിലും നീന്തിനടക്കുന്നവര്‍
പാചകപ്രദര്‍ശനവീഡിയോവില്‍ നിന്ന് കാഷ്മീരിലെ തണുപ്പിലേയ്ക്കും ആഫ്രിക്കzന്‍ വനാന്തരങ്ങളിലേയ്ക്കും സിനിമാവിശേഷങ്ങളിലേയ്ക്കും കലോല്‍സവഭക്ഷണത്തിലിട കലര്‍ന്ന ജാതിവിഷത്തിലേയ്ക്കും തകര്‍ന്ന റോഡുകളിലേയ്ക്കും സഞ്ചരിക്കുന്ന മനസ്സും ബുദ്ധിയും.
ഒടുവില്‍ ക്ഷീണിച്ച നേത്രങ്ങളുമായി അടുക്കും ചിട്ടയുമില്ലാത്ത കാഴ്ചകളുടെ മങ്ങിയ വര്‍ണ്ണസ്വപ്നങ്ങളിലേക്ക് മയങ്ങിവീഴുന്നവര്‍.
എവിടെയോ ഒരു അലാറത്തിന്‍ടെ മണിമുഴങ്ങുന്നു. പുതിയ ഉപദേശങ്ങളുടെ വിഷ്വലുകളിലേക്ക് മാനസികഅടിമത്തത്തിന്‍ടെ ലഹരിയുടെ തുടര്‍ക്കഥയിലേയ്ക്ക് വീണ്ടും ഊര്‍ജ്വസ്വലരായി ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഒരു സങ്കല്‍പ്പസമൂഹം