krishnakumar mapranam

ആ മരക്കൊമ്പില്‍ തൂങ്ങും
ഊഞ്ഞാലിലാടാനായി 
ആരാദ്യം ചെന്നുകേറു-
മവര്‍ക്കു സമ്മാനങ്ങള്‍  

ആനവാല്‍ക്കെട്ടിയുള്ളോ-
രാശ്ചര്യമോതിരങ്ങള്‍ 
ആടുന്ന കുതിരയും
മിഠായിപ്പൊതികളും 

മുറ്റത്തു കളിച്ചീടും
കുഞ്ഞുങ്ങളോരോന്നായി 
മുമ്പേ ഞാന്‍ മുമ്പേയെന്നു
പറഞ്ഞു ഓടിച്ചെന്നു 

കൂട്ടത്തില്‍ ചെറുതായ
കുഞ്ഞുണ്ണിയോടിടാതെ
കരഞ്ഞുനിന്നുമവ-
നോടുവാന്‍ കെല്‍പ്പില്ലാതെ 

കൈകളുണ്ടെന്നാകിലും
കാലുകള്‍ നല്‍കിയില്ല
കൊടുക്കും ദൈവമേന്തെ-
യിങ്ങനെ ചതിച്ചെയ്‌വൂ 

ഓര്‍ക്കാതെ ഞാനുമെന്തോ-
മന്നേരമോതിപ്പോയി 
ഒട്ടൊരു തെറ്റുത്തന്നെ
സംശയമേതുമില്ല  

ഊഞ്ഞാലിലാടുവാനോ-
യെനിക്കു കൊതിയില്ല 
ഊഞ്ഞാലിന്‍ പിടിവിട്ടു
ഓരോരോ കുഞ്ഞുമപ്പോള്‍ 

നീ തന്നെമുന്‍പേച്ചെന്നു
ചേരുക മടിക്കേണ്ട
നിനക്കു നല്‍കും ഞങ്ങളീ-
നല്ല സമ്മാനങ്ങള്‍ 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ