വിദൂരങ്ങളിൽ ചെന്നു രാപ്പാർക്കുവാൻ,
വഴിമറന്നീടുന്ന സായന്തനങ്ങൾ.
വിണ്ണിൽ വിരിയും താരകങ്ങളിൽ,
വെളിച്ചം നിലയ്ക്കുന്ന വിസ്മയങ്ങൾ.
വഴിയറിയാതെയലയുന്നുവോയെൻ,
വിഷാദച്ചുവയുള്ള നീർമിഴികൾ.
വെണ്ണിലാവിൽ തിളങ്ങുന്നുവല്ലോ,
വെൺമവറ്റാത്ത ചന്ദ്രബിംബം.
നീർക്കുടങ്ങൾ നിറഞ്ഞൊഴുകുന്നു
നീരദപ്പൊയ്കതൻ പാൽപ്പുഞ്ചിരി.
നീലയവനികക്കുള്ളിൽ മറഞ്ഞുപോയ്
നിർവികാരമാമെൻ മാനസമിന്നും.
വെയിലേററു തളരുന്ന വെൺമുകിലും
വഴിയറിയാതെയലഞ്ഞിടുന്നു.
വിടരാൻ വെമ്പുന്ന അഗ്നിപുഷ്പങ്ങൾ,
വിരസതയാലിന്നും മുഖംകുനിച്ചു.
നിറമുള്ളോരായിരം കിനാക്കളുമായ്, നടന്നു ഞാനിന്നും നാട്ടുവഴിയിലൂടെ.