മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ചില പുഴകൾ അങ്ങിനെയാണ്....
ഒരു കടൽ തന്നെ 
വന്നുവിളിച്ചാലും
മുഖം തിരിക്കും.

മുത്തുകളും പവിഴങ്ങളും കാട്ടികൊതിപ്പിക്കുമ്പോൾ 
തന്റെ അടിത്തട്ടിലെ
തീരെ വിലയില്ലാത്ത
വെള്ളാരംകല്ലുകൾ നീട്ടി
പകരം വീട്ടും 

ഏത് തിരമാലകളെക്കാൾ
വലുതാണ്
തന്റെ അകച്ചുഴികൾ എന്ന് 
വീമ്പുപറയും 

എല്ലാ പുഴകൾക്കും 
കടലിൽ ചെന്ന് ചേരണമെന്നില്ല.
തന്നിൽ തന്നെ ഒഴുകിയൊഴുകി 
വറ്റിപ്പോകാനാശിക്കുന്നവയുമുണ്ട്. 

എന്നെപ്പോലെത്തന്നെ ...... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ