കാലിക്കസേരകൾ ചിരിക്കുന്നു മൗനമായ്,
വരാന്തയിൽ ഒരുവനുലാത്തു,ന്നസ്വസ്ഥനായ്.
അധികാരിയൊന്നിൻ കൈയൊപ്പു ചാർത്തിയ,
രേഖകൾ നേടുവാനാണീ തപസ്സ്.
അപേക്ഷകൾ തോറ്റുമടങ്ങി പലവട്ടം,
മാറിയ നിയമത്താൽ രേഖയും വലഞ്ഞു.
ലളിതമാം ജോലിയെന്നാകിലു,മിതെന്തേ,
വരമേകുവാ,നിത്രയും വിളംബം?
തിടുക്കത്തിലേതും നേടുമീ കാലത്തു,
മാറ്റമില്ലാതെയാ അധികാരശാലകൾ.
പാദുകങ്ങൾ തേഞ്ഞൊരാ മുറ്റത്തു,
കാത്തിരിക്കേണ്ടതിനിയെത്ര നാൾകൾ.