മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Krishnakumar Mapranam)

വിഷം ചീറ്റുന്ന 
ഒരു സിറിഞ്ച് 
എന്‍റെ പക്കലുമുണ്ട് 
സഞ്ചാര പഥത്തില്‍ 
പത്തിതാഴ്ത്തി 
പതുങ്ങികിടപ്പാണ് 
വിഷമുണ്ടായിട്ടും 
ഇലയനക്കവും 
പാദപതനങ്ങളും 
സ്പര്‍ശിച്ചറിയുന്നുണ്ട്.

യാത്രക്കാരാ 
വഴിനടക്കുമ്പോഴൊക്കെ 
ശിരസ്സില്‍ ആഞ്ഞു പതിക്കുന്നു
നിന്‍റെ പാദമര്‍ദ്ദനം 
ക്ഷമയുടെ നെല്ലിപലക
കടന്നിരിക്കുന്നു .

പത്തിവിടര്‍ത്തിയത്
കൊത്താനല്ല.
നിനക്കുള്ളതുപോലെ 
ഈവഴി സഞ്ചരിക്കാനും 
ശാന്തമായൊന്നുറങ്ങുവാനും 
എനിക്കും 
സ്വാതന്ത്ര്യമുണ്ട് 
അവകാശവും
 
ഓർക്കുക
അടങ്ങികിടക്കുമ്പോഴും 
അടിക്കാനോങ്ങുന്ന 
നിന്‍റെ കൈകളിലേയ്ക്ക് 
വിഷസൂചികളെറിയാന്‍ 
എനിക്കൊരു 
നിമിഷമേ വേണ്ടൂ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ