മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sreekala Mohandas)

മനസ് മനസിനെ തേടുമ്പോൾ,
ഹൃദയം ഹൃദയത്തെ പുണരുമ്പോൾ,
അകലെയെന്നാകിലുംഅരികിൽ നിൻ സാമീപ്യം
അറിയുന്നു ഞാനെന്നുമോമലാളേ ....


തെളിനിലാവായെന്നുംമനതാരിൻ മാനത്തു
മഴവില്ലഴകോടെ നിന്നിടും നീ .... ...
രമണീയമാം നിന്റെചാരുതയെന്നുള്ളിൽ
കമനീയമായ് പീലിനീർത്തിയാടും .....


അഞ്ചിതമാം നിൻ്റെ പുഞ്ചിരി കണ്ടെന്നന്തരംഗം കുളിർത്തൂ ..
കടമിഴിക്കോണിൽ സ്വപ്നവുമായ് നിൽക്കുo
ചേതോഹരീ നീ അണയുകെൻ ചാരേ...

നീരദ ശ്രേണികൾ ചേലിൽചലിക്കുന്ന
തെളിവാനിൽ കൈ കോർത്തു
നീന്തുവാൻ മോഹിക്കെ,
അറിയില്ലിതോ മാളോർ ...ആദികാലം മുതൽ
"അനുരാഗ "മെന്നുവിളിപ്പതെന്നും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ