മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Rindhya Sebastian)

ഒരിക്കലും കരയാത്ത ധനവാനുണ്ടോ?
ഒരിക്കലും ചിരിച്ചിട്ടില്ലാത്ത ദരിദ്രനുണ്ടോ?
നമ്മൾ ചിലപ്പോൾ വീണിട്ടുണ്ടാവാം,
എന്നാൽ അത് നമ്മൾ എഴുന്നേൽക്കാനാണ്.

നമ്മൾ ചിലപ്പോൾ ദു:ഖിച്ചിട്ടുണ്ടാവാം,
എന്നാൽ അത് നമ്മൾ സന്തോഷിക്കാനാണ്.
നമ്മൾ ചിലപ്പോൾ തളർന്നിട്ടുണ്ടാവാം,
എന്നാൽ അത് നമ്മൾ ഉയർത്തെഴുന്നേൽക്കാനാണ്.

നമുക്ക് ചുറ്റുമുള്ള മനുഷ്യരല്ല,
നമ്മുടെ മനസ്സാണ് യഥാർത്ഥ സുഹ്യത്ത്.
നമുക്ക് ചുറ്റുമുള്ള സമൂഹമല്ല,
നമ്മുടെ ധൈര്യമാണ് നമ്മെ നയിക്കുന്നത്.

നമുക്ക് ചുറ്റുമുള്ള പ്രശ്നങ്ങളല്ല,
നമ്മുടെ ആത്മവിശ്വാസമാണ് നമ്മെ ഉയർത്തുന്നത്.
നമ്മൾ ഒതുങ്ങുന്നവരല്ല പറന്നുയരേണ്ടവരാണ് .
നമ്മൾ പ്രശ്നങ്ങൾക്കിടയിൽ തളരേണ്ടവരല്ല,
ആ ചങ്ങലകൾ തക്കർക്കുന്നവരാണ്.

പ്രശ്നങ്ങൾക്കിടയിൽ നിന്ന് ഓടിമറയുന്നവരല്ല,
പ്രശ്നങ്ങൾ ധൈര്യപൂർവ്വo നേരിടുന്ന
നമ്മളാണ് യഥാർത്ഥ നായകർ.

ദു:ഖത്തിൽ തളർന്ന് മാറിനിൽക്കുന്നവരല്ല,
കണ്ണുനീർ തുടച്ച് മുന്നേറുന്ന
നമ്മളാണ് യഥാർത്ഥ നായകർ.

അവരുടെ വാക്കുകളാൽ തളരുന്നവരല്ല
പുഞ്ചിരിപ്പൂർവ്വം അവരെ നിയന്ത്രിക്കുന്ന
നമ്മളാണ് യഥാർത്ഥ നായകർ.

പേടിച്ച് ഒളിച്ചു നിൽക്കുന്നവരല്ല,
സ്വന്തം ജീവിതം മറ്റുള്ളവർക്കായ്.
പാഠപുസ്തകമാക്കി മാറ്റുന്ന,
നമ്മളാണ് യഥാർത്ഥ നായകർ.

നീ മറ്റുള്ളവരെപറ്റിയല്ല ഭയക്കേണ്ടത്
നിൻ്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന
നിൻ്റെ ശക്തിയാണ് നീ തിരിച്ചറിയേണ്ടത്.
ശേഷം നിൻ്റെ ശക്തി ലോകമറിയും.

ധൈര്യമുള്ള നിൻ്റെ ചിറകുകൾ
ഈ ആകാശം തോടും,
ആർക്കും തടയാന്നാവില്ല ആ നിമിഷം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ