മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sajith Kumar N)

ഗഗനാങ്കണത്തിലെ പൂമലർക്കാവിൽ
പൂത്തുതളിർത്ത കരിമുകിൽ തുമ്പിലെ
വെള്ളി വേരൂഞ്ഞാലിലൂയലാടും മഴകന്യ
തെന്നലിൻ കൈകളിൽ തെന്നി വീണു

മേഘത്തിനാർദ്രത മുത്തായ് കൊരുത്ത
മജ്‌ജീരമണിഞ്ഞ് പാരിൽ നർത്തനമാടി
മണ്ണിന്റെമൂകപ്രണയസ്പന്ദനമറിഞ്ഞവൾ
മണ്ണിന്റെമാറിൽ പ്രാണസിരയായൊഴുകി

വേവുന്ന മണ്ണ് പൊഴിക്കും മിഴിപൂക്കൾ
വിണ്ണിന്റെ മടിത്തട്ടിൽ മാരിമേഘമായ്
മന്ത്രിച്ചവർ മന്ദം മണ്ണും മഴയും ഒന്നല്ലോ
മണ്ണിൽനിന്നകന്ന ജീവാശ്രുവല്ലോ മഴ

വിടപറഞ്ഞു വീണ ശിശിരപത്രങ്ങളും
വേനലിൽ വിരഹ തപവുമറിയുമ്പോൾ
വർഷ ഋതുവിനായ് അകലുമോ മഴ
വിരഹ വേദനയിലകലും പ്രണയമല്ലോ മഴ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ