മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ആ തിരികെട്ടൂ ! അണഞ്ഞു-
പോയതാണാകാറ്റിൽ
എണ്ണ വറ്റിയിട്ടില്ല!

തെളിഞ്ഞു കത്തിയതാണാ-
തിരിയിത്രനാളുമീ-
മണ്‍ചിരാതിലെന്തൊളിയോടെ.  

ഒരിക്കൽ കെട്ടുപോയിടു-
മൊക്കെയും വെൺ-
നിലാവുമാ താരങ്ങളും

കത്തിതീര്‍ന്നു ദേഹമാ-
ചിതയിൽ വെറും ചാരമായ്
കരിഞ്ഞൂ കതിരാര്‍ന്ന സ്വപ്‌നങ്ങൾ!

വെറുതെ ഞാനാശിച്ചതാ-
ണറിഞ്ഞീടാമീ ജീവിത-
മെത്ര ക്ഷണഭംഗുരം നിഷ്ഫലം

മറന്നീടുക മനംചൊല്ലി
പോയവർ പോയീടട്ടെ
എന്തിനു കരയുന്നൂ ഞാൻ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ