മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

chithrashalabham

 ചിത്രപതംഗം  

കൂടൊരുക്കി തളിർത്തു പുഷ്പിച്ച്
ചിത്രപതംഗമാകാൻ കൊതിയുണ്ട്
ആയുസ്സിന്റെ കാര്യം ഒഴികെ

കാണാക്കിനാവ്

കാണാക്കിനാവിനെ
അനന്തതയിൽ കാത്തിരിക്കാൻ
പ്രേമപരവശയായ  പുലരിക്ക് സാധിക്കും

നൊമ്പരങ്ങൾ

കണ്ണീർ വീണുടയുന്നതും
പുഷ്പദളങ്ങളുടെ ഇതളറ്റ് വീഴുന്നതും
കാവ്യങ്ങളിൽ ഒതുങ്ങുന്ന നൊമ്പരങ്ങളാണ്

ഹരിത വസന്തം

മുകളിൽ അനന്തനീലിമ
താഴെ കാടുകൾ മേടുകൾ
ഒട്ടാകെ ഹരിത വസന്തലോകം

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ