(Sohan KP)
ഒരു ദേശത്തിന്‍ പാരമ്പര്യമായ്
മനോജ്ഞമാം മഴവില്ലിന്‍
ഏഴു വര്‍ണ്ണങ്ങളില്‍
കണ്ണാടിഭരണികളില്‍ നിറയും
മനം മയക്കും മധുരത്തിന്‍ കാഴ്ചകള്‍ മിഠായിത്തെരുവിലൊഴുകും ജനം
ഈ നാടിന്‍ തനിമയായ്
തിളങ്ങും നന്‍മയുടെ പ്രതീകമായ്
കനിവായ് നാവിലലിഞ്ഞമരും
മഹത്തരമാം അലുവ തന്‍
അനന്യമാം സ്വാദിന്‍ വിശേഷങ്ങള്‍
കാലത്തിന്‍ കുത്തൊഴുക്കില്‍ യന്ത്രസമാനം,
വിരസജീവിതത്തിന്‍ ഇടവേളകളില്‍
ആഹ്ളാദത്തിന്‍ നിമിഷങ്ങളില്‍
അതിമധുരത്തിന്‍ അനുഭൂതിയായ്
ഒാര്‍മ്മകളില്‍ തെളിയും
രുചിപെരുമയുടെ ചിത്രം.