മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Molly George)

ജീവിതപാതകൾ ദുർഘടമെങ്കിലും..
എരിവെയിലത്തു തണലെന്ന പോൽ..
പൂവിതൾത്തുമ്പിലെ തേൻ തുള്ളി പോൽ...
പാഥേയമായി വന്ന സഹയാത്രികേ ..


സ്നേഹാർദ്രമേതോ മൃദു സ്പർശമായ് ..
സ്നേഹത്തിൽ അലഞൊറിയും കുളിരരുവി പോൽ ...
തഴുകിയുറക്കുമീ മാരുതൻ പോൽ..
പകർന്നെന്നിൽ സ്നേഹത്തിൻ ജീവാമൃതം..
നീ തന്ന സുവർണ്ണനിമിഷങ്ങളാലെ ..
വിടരട്ടെ അധരത്തിൽ പനിനീർ സുമങ്ങൾ...
നിറയട്ടെ ഹൃദയത്തിൽ നിത്യവും ശാന്തി...
തൂകുവാൻ ഇനിയില്ല മിഴിനീർ കണങ്ങൾ ...
പല പല ദേശങ്ങൾക്കപ്പുറമെങ്കിലും..
കാണാമറയത്തിരുന്നു നാം കൂട്ടുകൂടി..
ദു:ഖങ്ങളകറ്റി നാം പരസ്പരം തുണയായി ..
ഇനിയുമെൻ ജീവിതവാടികളിൽ
വിടരട്ടെ അനവധി സൗഹൃദ പൂക്കൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ