(Sohan KP)
ആളൊഴിഞ്ഞൊരു പെരുവഴിയമ്പലം
ഇരുളും നിഴലുമിടകലരും അകത്തളങ്ങള്‍
കേവലമൊരു പാന്ഥനെ, അതിഥിയെ
പ്രതീക്ഷിച്ചവനവധി, നാളുകളായ്
വഴിക്കണ്ണുമായ് കാത്തിരിക്കുന്നു
വരണ്ട മനസ്സുകളില്‍ സ്വപ്നങ്ങളായി
പെയ്തിറങ്ങും മഴത്തുള്ളികള്‍ പോലെ
പച്ചിലക്കാട്ടില്‍ വിടരും
പിച്ചകപ്പു ശോഭ പോല്‍
ഒരുവഴിയാത്രക്കാരന്‍ വിരുന്നുകാരനെത്തും
ഉടഞ്ഞ ചില്ലില്‍ കരി കൊണ്ടു മൂടി
മുനിഞ്ഞു നില്‍ക്കും ശരറാന്തല്‍ മിനുക്കും
സൂര്യശോഭയായെങ്ങും വെളിച്ചം തൂകും
നിലാവുള്ള രാത്രിയിലീ മുറിക്കുള്ളില്‍ നിന്നൂം ജാലകവാതിലിലൂടെ
മഞ്ഞു പെയ്യും താഴ് വരയില്‍
ഒരു നേര്‍ത്ത സംഗീതം പരക്കും
ഇഴഞ്ഞു നീങ്ങും സമയത്തിന്‍
കാലടികള്‍ കുതിരക്കുളമ്പടിതാത് മാറും.