ഓണമെത്തുന്ന കാലത്തിലെല്ലാം ഓർത്തിരിക്കുവാൻ
ഇഷ്ടമൊന്നുണ്ട് പൂക്കളം തീർത്ത ക്ലാസ്സ്‌മുറിക്കുള്ളിൽ
സ്വപ്നമെന്നപോൽ നീ നോക്കിച്ചിരിച്ചതും
കാറ്റു കൈകളിൽ പൂമണം ചാർത്തതും
കാലമെന്നിൽ വസന്തം നിറച്ചതും
പോക്കു വെയിലേറ്റ പൂച്ചെടിത്തുമ്പിൽ
പൂത്തൊരാ മന്ദഹാസതളിരും
ഓണനാളിൻ ന്ലാകുളിർസ്പർശം
വേണ്ടുവോളം നുകർന്നൊരാ രാവും
ഇഷ്ടമെങ്ങോ പിരിഞ്ഞുപോവുമ്പോഴാ
ശിഷ്ടമെന്നിൽ പ്രണയം നിറച്ചതും
നൊന്തൊരാ പിഞ്ചു സ്നേഹത്തിനെ പോലും
തേൻ ചുരക്കും ചിരിയാൽ നിറച്ചതും
അന്നുതൊട്ടുള്ള യാത്രകൾ
നീളെ കണ്ണിലെന്നും നീ മിന്നിമായുന്നതും
ഓർത്തിരിക്കുവാനെന്നുമുണ്ടെന്നിൽ
കാലമെത്ര കടന്നുപോയെങ്കിലും
ഇഷ്ടമൊന്നതിൽ കോർത്തുള്ളീ ജീവിതം
സ്വപ്‌മാംവിധം സുന്ദരം സുന്ദരം!!