മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 


പ്രകൃതി നിറഞ്ഞൊഴുകുന്ന സംഗീതത്തോടൊപ്പം .

കരയുമ്പോഴും സ്വരമിടറാതെ പാടുകയായിരുന്നു ഞാൻ



മരങ്ങളിൽ ചിറകടിച്ചാര്‍ത്തപ്പോഴും പക്ഷികളിൽ
സാഹോദര്യമുണ്ടായിരുന്നു..  
അതിലും സ്നേഹത്തിന്റെ സംഗീതമായിരുന്നു..
അവയ്ക്കു ചുറ്റും  ആടിയുലഞ്ഞ കാറ്റിനെ
അവഗണിച്ചു കൊണ്ട് മത്സരമില്ലാത്ത പറക്കൽ
അത് ഒരേ  ലക്ഷ്യത്തിലേക്കായിരുന്നു..

ഇരുട്ടിന്റെ മൌനത്തോട്  ഒന്നാകുവാനും
വെളിച്ചത്തിന്റെ  നറും പൂക്കളോട് ചേർന്നിരിക്കാനുമുള്ള
പറക്കലിന്റെ നൈരന്തര്യത്തിൽ ഇല്ലാതാകുന്ന
ദിനങ്ങളെ ഓർത്ത് അവ പരിതപിക്കാറില്ല..
വെറുതെ അതുമിതും പറഞ്ഞിരിക്കാൻ
അവയ്ക്ക് സമയവുമില്ല..
പത്തുമണിപ്പൂക്കളും ചെമ്പകമരങ്ങളും
അവയുടെ സ്‌നേഹത്തിന്റെ ചെരുവുകളുമാണ് .

പുലരിയുടെ വേദനയില്ലാത്ത പുഞ്ചിരിയില്‍
കരയുവാൻ ശീലിക്കാതെ
ജീവിതത്തിന്റെ നാനാർത്ഥങ്ങളിലേക്ക്..
ശൂന്യമായ ആകാശങ്ങളും സത്യമായ ഭൂമിയും
ഇത് രണ്ടിനുമിടയിലുള്ള ജീവിതവും
ഇങ്ങനെ ആസ്വദിച്ചു കൊണ്ട് ജീവിക്കണമെന്ന് തന്നെയാണ്..

ശാന്തമായ നിർവൃതമായ നിത്യശാന്തി
അരുതുകളില്ലാതെ അതിരുകളില്ലാതെ
ജീവിച്ചു തീർത്തു കൊണ്ട് ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലേക്ക് മൃതമാകുന്ന
കണ്ണുകള്‍ വിശാലമായ ഈ ലോകത്തു നിന്നും
വിശാലമായ മറ്റൊരു ലോകത്തേയ്ക്ക്..
കൂട്ടികൊണ്ടു പോകുന്നത് വരെ
ഈ സാമൂഹികത കൈവിടരുതേ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ