mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ram

Rajendran Thriveni

എന്റെ വറ്റാത്ത കണ്ണീരരുവികൾ
സരയുവിൻ തീർത്ഥ പ്രവാഹമായ്,
യജ്ഞപീഠങ്ങൾക്കു കുളിർനല്കി
ദൂരേക്കൊഴുകിപ്പരക്കുമ്പോൾ; 

പ്രാണപ്രതിഷ്ഠ കഴിഞ്ഞാ
തൃക്കൺ മിഴി തുറക്കുമ്പോൾ,
വൻജനക്കൂട്ടത്തിലലയുമാ കണ്ണുകൾ
ജനകജയെങ്ങെന്നറിയുവാൻ? 

ഞാനൊരു കുളിരണിത്തെന്നലായ്
ക്ഷേത്രാങ്കണത്തിൽ ചുറ്റിക്കറങ്ങിടും
ദേവന്റെ വ്യഥപൂണ്ട ദൃഷ്ടിയിൽ
കുളിരായലിഞ്ഞു മറഞ്ഞിടും! 

എന്നുമഭിഷേക ജലത്തിലലിഞ്ഞെൻ
കണ്ണീരു ദേവരോമാഞ്ചമാകുമ്പോൾ;
ജന്മകൈവല്യമീ കലികാല വേളയിൽ
ഭൂമിപുത്രിക്കു വന്നെന്നു നിനച്ചിടും!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ