മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

kalindi

Sajith Kumar

ശ്യാമവാനിലെ കൃഷ്ണമേഘങ്ങളേ 
കാളിന്ദിയാറ്റിലെ ചെല്ലത്തിരകളേ
പൂനീലാവുറ്റിയ നീല കടമ്പുമരച്ചോട്ടിൽ
രാധതൻ ചിത്തനാഥനെ കണ്ടുവോ
രാഗാർദ്ര രാധദൂതൊന്നു ചൊല്ലുമോ 

കാട്ടുമുളന്തണ്ടിനെ   മധുമുരളികയാക്കി
രാധേയെന്നീണത്തിലൂതുമോ
വാനമാലചായും   ചന്ദന മണിമാറിൽ
മഞ്ചാടി മാല്യമായവളെ ചാർത്തിടാമോ
മൗലിയിൽ ചൂടും നറുപ്പീലിക്കണ്ണിലീ
ഗോപാലസഖിതൻ മനമൊളിപ്പിക്കാമോ 

രാധയിൽ നിത്യവാസമാം ഏകാന്തശാന്തിയും
വാടികൊഴിയാത്ത നിത്യയൗവനശ്രീയും
ശ്യാമമാധവാ നിയാടും ലീലയെങ്കിലും
നിന്നിലർച്ചനചെയത  ജന്‌മമാണ് രാധ
വിശുദ്ധ ആർദ്ര പ്രണയം പ്രതീകമീ രാധ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ