മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മുറിച്ചെറിഞ്ഞും വെട്ടി
നുറുക്കി നീക്കിയും
മരങ്ങളങ്ങനെ
പാറാവുകാരന്റെ
കണ്ണും
വെട്ടിച്ച്
ഇരുട്ടിലൂടെ
പിടച്ച് നീങ്ങി.

മുറിവിലൂടെ താഴേക്കിറങ്ങിയ
ആത്മാവ് വേരിലേക്കിറങ്ങി.
ശരീരം നഷ്ടപെട്ട
ദുഃഖത്തോടെ
മണ്ണിൽ ആഴ്ന്നിറങ്ങി.

വേരിലൂടെ രണ്ട് തൈകളായ്
പുനർജനിക്കണം.
എനിക്കതിലൊരു
കൂടു വെക്കണം
രണ്ടുടഞ്ഞു പോയ
ജനിക്കാതെ
പോയ കിളികൾ
അറിയാതെ
ചൊല്ലി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ