മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഉറങ്ങിക്കിടക്കുമ്പോള്‍പോലും
നിങ്ങള്‍ക്ക് വിശ്വസിക്കാവുന്നവര്‍,
സാധാരണക്കാര്‍...

പക്ഷേ, പ്രച്ഛന്നധാരികള്‍,
ഉണര്‍ന്നിരിക്കുമ്പോള്‍പോലും
വിശ്വസിക്കാനാവാത്തവര്‍...

കീടനാശിനികളില്‍ മുങ്ങി
അനേകകാലം വരെ
പളപളപ്പാര്‍ന്ന്
ഷോകേസുകളിലിരുന്ന്
മാടി വിളിക്കുന്ന
പച്ചക്കറികളാണവര്‍,
പഴവര്‍ഗ്ഗങ്ങളാണവര്‍.

തവിടുകളഞ്ഞ്
വെളുപ്പിച്ച അരിപോലെ
നിങ്ങളെ അവര്‍ മലിനമാക്കും
രോഗാതുരരാക്കും
സാധാരണക്കാരില്‍ 
സാധാരണക്കാര്‍ക്ക് 
വഴികാട്ടികളാകാത്തവരെ,
കരുതിയിരിക്കുക.
അവസരത്തിനൊത്ത് 
വാക്കുമാറ്റുന്നവര്‍
ശര്‍ദ്ദിച്ചതെടുത്ത്
ഭക്ഷിക്കുന്നവര്‍
കപടമായ അംഗീകാരങ്ങള്‍ക്കായി
വെറളി പിടിച്ചുനടക്കുന്നവര്‍

തനിക്കുനേരെ
വന്നേക്കാവുന്ന അപവാദങ്ങള്‍ക്ക്
മുന്‍കൂട്ടി ന്യായീകരണം 
കണ്ടെത്തുന്നവര്‍
അവരൊരിക്കലും
വിശ്വസിക്കാനാകാത്തവര്‍,
ആശ്രയിക്കാനാവാത്തവര്‍,
കുപ്പയിലേക്കെറിയേണ്ട
വെറും മാലിന്യങ്ങള്‍.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ