മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കനക്കുന്ന വേനൽ.
ഭൂമിയെ നക്കിത്തുടക്കുന്ന സൂര്യന്റെ തീനാമ്പുകൾ.
ആലസ്യത്തിൽ തളർന്നുറങ്ങുന്ന
ഭൂമിയെ ആർത്തിയോടെ നോക്കുന്ന മാനം.
രജതശോഭയിൽ പൊളുന്ന നീണ്ട പകലുകൾ.
വരൾച്ചയുടെ തിരനോട്ടം.

തിളച്ച വയലുകളിൽ തുളച്ചിറങ്ങുന്ന മധ്യാഹ്നസൂര്യരശ്മികൾ.
വട്ടം പറക്കുന്ന പ്രാപിടിയന് കീഴെ
വിണ്ടുകീറിയ വിളനിലങ്ങളിൽ
പ്രാണ്ണന് വേണ്ടി പിടയുന്ന
പരൽ മീനുകൾ.
നിലനിൽപിന് മണ്ണിലൊളിച്ച
മഴകനവിനായുളൊരു അന്വേഷണം.

മരച്ചില്ലകളിൽ ഇലയിലൊളിച്ച
ആർത്തനാദങ്ങൾ.
ഇനിയും പെയ്യാത്ത മഴക്കായ്
ഇലപൊഴിച മരങ്ങളുടെ തപസ്സ് .
ഒരു തുള്ളി നീരിനായ് കേഴുന്ന
വേഴാമ്പലിന് കൂട്ടായി
വാ പിളർന്നു കിണറും കുളങ്ങളും .
തൊടികളിൽ വാടിവീണ മാമ്പൂക്കളിൽ
ജന്മമെടുക്കാനാകാതെ പോയ
കാണാകുഞ്ഞി കിനാവുകൾ .

നഗരവീഥിയിൽ കത്തിയാളുന്ന നരകത്തീ.
ആവി തിങ്ങുന്ന നിരത്തുകളിൽ
ആധി പൂണ്ടോടുന്ന ആത്മാക്കൾ.
ഓടകളുടെ വാടയടിക്കുന്ന
കോൺക്രീറ്റ് കാടുകളിൽ
വെന്തുരുകി തീരുന്ന ആദിമധ്യാന്തങ്ങൾ.
അണയാൻ പോകുന്ന തീനാളത്തിന്റെ
അന്ത്യമോതുന്ന ആളിക്കത്തൽ.
നാളത്തെ കാഴ്ച തീർച്ച
ചാരം മുടിയൊരാകാശവും
കത്തിയെരിഞ്ഞൊരു തെരുവും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ