മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

സ്വപ്നങ്ങളെല്ലാം വെറുതെ,
മോഹങ്ങളും വെറുതെ 
പകലുകൾ വെറുതെ,
രാവുകൾ വെറുതെ 
നിഴലും, നിലാവും വെറുതെ 
എല്ലാമെല്ലാം വെറുതെയെന്ന തോന്നൽ...

മുന്നോട്ടോടുന്ന സമയസൂചികയിൽ,
നിലക്കാത്ത ഹൃദയമിടിപ്പിൽ 
ദിനരാത്രങ്ങളുടെ ആവർത്തനങ്ങളിൽ 
വെറുതെ ഒഴുകുന്ന ഞാൻ....
ആരെല്ലാമോ എനിക്ക് മുന്നിൽ...
ആരെല്ലാമോ പിറകെയും
ഒപ്പം, എനിക്കൊപ്പം ആരുണ്ട് ?
സ്വപ്നങ്ങളെല്ലാം വെറുതെ....
മോഹങ്ങളും വെറുതെ ....
 

ഭൂമി അച്ചുതണ്ടിൽ കറങ്ങുന്നുവത്രെ..
സൂര്യനെ കണ്ട്, ചന്ദ്രനെ കണ്ട് 
ചലിക്കുന്ന മനുക്ഷ്യരും, മൃഗങ്ങളും 
വേരുറച്ചവർ, വേരുറക്കാത്തവർ 
വേരില്ലാത്തവർ, വേരു തേടുന്നവർ...
ഇവിടെ ഞാനാര്...ഞാനാരെന്ന തോന്നൽ 
സ്വപ്നങ്ങളെല്ലാം വെറുതെ....
മോഹങ്ങളും വെറുതെ .... 

നീ, നിന്റെ ജന്മം പാഴാക്കരുതെന്ന് 
ഉപദേശിക്കുന്നവർ, ശാസിക്കുന്നവരേറെ..
ജന്മമോ, അറിയാതെ പാഴാകുന്നു...
ഇന്നലെകൾ മറക്കാൻ ശ്രമിക്കുന്നു..
ഇന്ന് ..വെറുതെ സ്വപ്നങ്ങൾ നെയ്യുന്നു..
മോഹ സാഫല്യം 'നാളെ...നാളെയെന്ന'
പ്രതീക്ഷയിൽ പാഴാകുന്ന ജന്മം...
വെറുതെ പാഴായി പോകുന്ന  ജന്മം....

പൂജ്യനായി വന്ന് പൂജ്യമായി മടങ്ങുവാൻ 
നേട്ടങ്ങളെന്തിന്.....നെട്ടോട്ടമെന്തിന്...
നേട്ടങ്ങൾക്കിടയിലെ കോട്ടങ്ങളെന്തിന് 
മോഹങ്ങളെന്തിന്...മോഹഭംഗങ്ങളെന്തിന്...
എല്ലാം വെറുതെ....എല്ലാമെല്ലാം വെറുതെ... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ