(Padmanabhan Sekher)
ഉദാലസയായൊരു പ്രഭാതം
ഉറങ്ങുന്നൊരീ പുലരിയിൽ
ഉറക്കം ഉണരാതെ കിടക്കയിൽ
നിക്ഷലമായി നിൽക്കുന്നു
വൃക്ഷലതാതികൾ കാവലായ്
പ്രഭാതത്തിനെ ഉണർത്താതെ
പുകനിറമാർന്ന മേഘങ്ങൾ
ഒളിപ്പിച്ചു ഉദയകിരണങ്ങളെ
പ്രഭാത നിദ്രാഭംഗമകറ്റാൻ
കുളിർമയേകി മയക്കത്തിനായ്
മഞ്ഞണിഞ്ഞു തലമുടിനാരുപോലെ
മെലിഞ്ഞുപെയ്യുന്നൊരീ മഴയും
ഉദയകിരണ സ്വാഗതത്തിനായ്
ഉടുത്തൊരുങ്ങിയൊരു മാരുതൻ
ഉറക്കമൊഴിഞ്ഞു കാത്തുനിൽക്കുന്നു
ഉത്തരത്തിനായ് കിഴക്കുനോക്കി
സുപ്രഭാതത്തിനെ എതിരേൽക്കാൻ
വെമ്പിനിൽക്കുന്നൊരീ പ്രകൃതി
നിശ്ചലമായൊരു പുലരിയെ ഉണർത്താൻ
നിശ്ചയിച്ചുറച്ചൊരു പക്ഷിമൃഗാദികളും
ഒരുപറ്റം കാക്കകൾ വട്ടത്തിൽ
കാകി പറന്നുപോയ് തെക്കുകിഴക്കായി
വിളിപ്പാടകലെ കേൾക്കമൊരു
ഓലഞ്ഞാലി പക്ഷിതൻ പുനർജനധ്വനി
മരച്ചില്ലയിൽനിന്നു ഉയരുന്നു
പതിവായ് കേൾക്കുന്ന കുരുവികൾ
തൻ കാഹളം ആരംഭകാലേ
ഈണത്തിൽ ആവർത്തിച്ചു
ഇടക്കിടെ പാടുംകുയിലിൻ
ശ്രുതിപിന്തുടരുന്നൊരു പക്ഷിയും
താളക്കൊഴുപ്പിനായ് പടഹധ്വനി
മുഴക്കുന്നൊരമ്പല പ്രാവും
ഉണർത്തിയില്ല പുലർകാല
ഉറക്കംനടിച്ചൊരീ പ്രഭാതത്തിനെ
ഇരമ്പിപോയ് മറയുന്നിതാ
ഇരതേടി പക്ഷികൾ പലദിക്കിലും
ഇലതേടിപോയ് മറഞ്ഞു
ഇന്നലെ പുരയുടെപിന്നിൽ
അന്തിയുറങ്ങിയൊരീ മാനും
ഒന്നും ചൊല്ലാതെ കാലേ
നിശ്ചലമീ പ്രഭാതം ഇപ്പോഴും
നിശ്ചയിച്ചു ഉറക്കം ഉണരാതെ
നിഷ്‌ഫലം എല്ലാ ഒരുക്കവും
നിശ്ചലം ഈ മരങ്ങളും മാരുതനും