കവിതകളിൽ വല്ലാതെ വിഷാദം നിറയുന്നു.
വിഷാദമറിയാത്ത കവിത തേടി ഞാൻ പുറപ്പെട്ടു.
കാടും മേടും കടന്നു,
വയലും ഫ്ലാറ്റും കടന്നു,
നാടും നഗരവും കടന്നു.
ഭാഷകൾ പലതു കടഞ്ഞിട്ടും വിഷാദമറിയാത്ത ഒരു കവിത പോലും കണ്ടില്ല.
ഒടുവിൽ,
വീട്ടിൽ തിരിച്ചെത്തി ഞാൻ,
ആ യാത്രയെ കുറിച്ച് ഒരു കവിതയെഴുതി.
പ്രിയതമ വായിച്ചു പറഞ്ഞു;
അതും വിഷാദമത്രേ!
ഞാനത് കീറിയെറിഞ്ഞു.
കാത്തിരിക്കുന്നു ഞാൻ.
വിഷാദമറിയാത്ത ഒരു കവിതയ്ക്കു വേണ്ടി.
അതു വരും;
ഞാനെഴുതും.