മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വരണ്ട ഇടനാഴിയിൽ  പഴയ 
ആരാവങ്ങളില്ല... പതിയെ 
പിടഞ്ഞ പാദസ്വരത്തിന്റെ കിലുക്കത്തിനായി 
വീണ്ടും കാതോർക്കുന്നു 
സ്വപ്ങ്ങൾക്കു സാക്ഷിയായി  ക്യാമ്പസിന്റെ 
നെടും തൂണുകൾ...


ഓർക്കാപ്പുറത്തു പെയ്ത മഴകളൊന്നും 
ശാന്തി പകരുന്നില്ല 
ഹൃദയാൻന്തരങ്ങളിൽ  നിന്റെ 
സ്ഥാനം വിസ്മരിക്കാനാവാത്തതാണ് 
കണ്ണീരിനും കിനാവിനും നീ.. 
വില പറഞ്ഞു 
നഷ്‌ടപ്പെടലിന്റെ നൊമ്പരമായി 
ഞാൻ മാറി.... 

ചേതനയറ്റ മനം അടർന്നു വീഴുന്ന 
രക്ത തുള്ളികൾ... 
പളുങ്ക്പാത്രംപോലെ വീണുടയുന്നു. 
ആരാവങ്ങളിൽ നിന്ന്
നിശബ്ദതയിലേക്ക്
പടിയിറങ്ങുന്നു...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ