മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇവിടെ വച്ചു നാം കണ്ടുമുട്ടി, പരസ്പരം ഒരു മാത്ര നമ്മേ ആഗ്രഹിച്ചു. അളൊഴിഞ്ഞ ലവണ തീരത്തിലെ കുങ്കുമ തൂവലൊക്കെ ഇരുണ്ടു പോയെങ്കിലും, വിജനമീ കടൽ തീരത്തിലിപ്പൊഴും മിഴിയെറിയുകയാണാ നിലാവിനായ്.
തിരകളൊക്കെ ഒടുങ്ങാതെ നിന്റെ മൃദുല പാദങ്ങൾ തേടുന്നു ഇപ്പൊഴും. മണലിലെന്നേ അലിഞ്ഞ കാൽപാടുകൾ തിരയുവാനായ് വരുന്നു, ഞാൻ ഭ്രാന്തനോ? പകൽവെളിച്ചം പൊലിയുന്നതിൻ മുന്നേ കൂടുതേടി പറന്നുപോയ് പക്ഷികൾ.
സമയ ഗർത്തതിനുളളിൽ ഏകാന്തതയ്ക്ക- രികേ നീ വന്നു നിൽക്കുന്നു നിത്യവും. പകൽ മയക്കങ്ങളിൽ നീന്നുണർത്തുന്ന മൃദുകരാംഗുലി സ്പർശം, എൻ തോന്നലോ! നിറ പനീർപ്പൂവു ചൂടി സന്ധ്യാംമ്പര ചരിവിൽ നിന്നു മറഞ്ഞു പോയെങ്കിലും, ഒരു നിമിഷാർദ്ധ ദർശനം കൊണ്ടു നീ ചിരപരിചിത ആയെനിക്കോമലേ.
മദിരയിൽ അർദ്ധലഹരിയിൽ വീണുനിൻ വിരഹവേതന ആറ്റുന്നു എങ്കിലും, പുകയിലപ്പുക ചുരുളുകൊണ്ടോർമ്മയെ അരനിമിഷം അകറ്റുവാൻ നോക്കിലും ഒരു ലഹരിയായ് വന്നു നീ മുട്ടി ഹൃദയ ധമനിയിൽ തീർക്കുന്നു വീർപ്പുകൾ.