മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മരണം തടുക്കാൻ പഠിക്കാഞ്ഞതോ
ദൈവത്തിൻ നാട്ടിൽ പിറവിയെടുത്തതോ?  

മോഹങ്ങളണയാതെ കാലം കഴിച്ച,
നിൻ ജന്മമിന്നറിയാതെ ചെയ്തൊരു തെറ്റ്?  

ജീവൻ ത്യജിക്കുവാനായിരുന്നില്ല,
നീയീ മണ്ണിൽ പിറന്നതെന്നു;  

ലഹരിയിൽ ജന്മം ഹോമിച്ചൊരുവന്റെ,
കാതുകളിലാരും ചൊല്ലിയില്ല!  

നിൻ കരസ്പർശത്താ,ലെത്രയോ
രോഗങ്ങൾ മോക്ഷം കൊതിച്ചിരിപ്പാണതെന്നും; 

ബുദ്ധി നശിച്ചൊരു മർത്ത്യന്റെ നേർക്കാരും
നല്ലതാം വാക്കുകളെറിഞ്ഞതില്ല!  

നീയൊഴുക്കിയ രക്തപ്പുഴയി-
ലില്ലാതെയായതെത്ര വിശ്വാസങ്ങൾ;  

മണ്ണോടലിഞ്ഞതെത്രയോ മോഹങ്ങൾ,
കണ്ണീരിലാഴ്ന്നതെത്രയോ ജന്മങ്ങൾ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ