മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ദൂരെ ദൂരെ
അറിയാത്ത ജനങ്ങളുള്ള തെരുവിലൂടെ നടക്കണം. 

വഴിയരികിലെ സത്രത്തിലുറങ്ങി  പെട്ടിക്കടയിൽ നിന്ന് ചായ കുടിക്കണം 
നിയോൺ വെളിച്ചത്തിൽ കുളിച്ച്, പുഴയുടെ താളത്തെ നെഞ്ചിലേറ്റി, ആൽമരത്തണലിലെ കാറ്റേൽക്കണം.
അസ്തമയത്തിന്റെ ദൂതറിയണം. നക്ഷത്രങ്ങളോട് സല്ലപിക്കണം. കിളികൾക്ക് തീറ്റ കൊടുക്കണം.
വഴി പോക്കനു വേണ്ടിയൊരു കവിത ചൊല്ലണം. 
നിശ്ശബ്ദതയിൽ മുങ്ങിയ ലൈബ്രറിയിലിരുന്ന് ദസ്തേവ്സ്കിയെ വായിക്കണം.
ഭ്രാന്തനെപ്പോലെ അലയണം. കുട്ടികളോടൊപ്പം കളിക്കണം. മഞ്ഞു പെയ്യുന്ന സന്ധ്യയിലിരുന്ന് പേരറിയാത്ത നാടകം കാണണം.
നിന്നെയോർത്തൊന്നു കരയണം. 
ചുമടെടുക്കുന്നവനെ സഹായിക്കണം. 
മണൽപ്പരപ്പിൽ മലർന്നു കിടന്ന് മതിവരുവോളം കിനാവ് കാണണം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ