മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഓർമ്മകൾ പെയ്തിറങ്ങും തടാകത്തിന്നോരത്ത് കേട്ടു ഞാനൊരു നേർത്ത നാദം രാവിൽ കിനാവിന്നുമ്മറത്തിണ്ണയിൽ ജീർണിച്ചൊരമ്മതൻ ആത്മരാഗം അവളുടെ മാറോട് ചേർന്ന് പിടയുന്നു പറക്കമുറ്റാത്തൊരു പിഞ്ചു ബാല്യം.
അധികാര ഭ്രമത്തിനാൽ ദാഹിച്ചു വെറിപൂണ്ടവർ പിഞ്ചു ബാല്യത്തെ അനാഥനാക്കി ഒരമ്മയെ വിധവ യാക്കി.
തെരുവിലെരിയുന്ന വിളക്കിന്നരണ്ടനാളത്തിൽ അവരവനച്ഛൻ കഴുത്തിൽ കഠാരക്കു മൂർച്ച നോക്കി മണ്ണോടു ചേർന്നു പിടയുന്ന ശിരസ്സിനെ നോക്കി മുഷ്ടി ഉയർത്തി ജയ് വിളിച്ചു.
ചുടുചോര കൊണ്ടാ-ധികാര വർഗ്ഗങ്ങൾ ഇരിക്കും പീഠത്തിന്നുറപ്പു കൂട്ടി പകരമാം ജീവനു ദാനമായി നൽകി രക്തസാക്ഷിയന്നൊരോമനപ്പേരും കൂട്ടത്തിൽ വിധവക്കൊരു കൊലച്ചോറും,,.
കാപാലിക വൃന്ദങ്ങളെ മാറിൽ പേറുന്ന നാടിനെ നോക്കി ഞാൻ ലജ്ജിച്ചു തലതാഴ്ത്തി വാടി തളർന്നൊരാ അമ്മയോടായി മൊഴിയാൻ ഇതു നിൻ വിധിയെന്നൊരാശ്വാസ വാക്ക് മാത്രം.