മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

krishnakumar mapranam

കാൺമൂ മുന്നിലൊരുവഴിയതു
പെരുവഴി
നീണ്ടുപോകുന്നറ്റം കാണാ പെരുവഴിയിലിരുൾ പരക്കുന്നു

കല്ലുമുൾച്ചെടികളറ്റം കൂർത്തൊരു
കുപ്പിച്ചീളുകൾ
കാണാതിരുളിൽ തറയ്ക്കുന്നു
കാലിടറുന്നു 

എത്രയിഴയണമീവഴിയിലൂടെത്ര
താണ്ടണം
ഘോരമാം വഴികളിലില്ലൊരു തണൽ
മണൽക്കാടുകൾ 

കനിവില്ലാ കാട്ടുജന്മങ്ങളലറുന്നു
കൊടും പാതയിൽ
കൊട്ടികയറുന്നുച്ചിയിലൊരുവാൾ
പതിയ്ക്കുന്നു

ഇരുൾ പരക്കുമീവഴിയിലൊരു 
നാളുദിക്കും
ചെങ്കിരണങ്ങളാൽ കൂരിരുൾ മായും
വെൺപ്രഭചൊരിയും

കാണുമെൻ മുന്നിലേതുവഴികളും
തെളിയും
വഴിയോരങ്ങളിൽ പൂമരങ്ങൾ
പൂത്തുനിൽക്കും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ