mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Rajendran Thriveni

ആ, മഴക്കാറു പെയ്യാതകന്നു
ഇടി മുഴക്കങ്ങൾ നിലച്ചു!
ദാഹിച്ചു മണ്ണിന്റെ നെഞ്ചം പൊരിഞ്ഞു
വൃക്ഷങ്ങൾ തലതാഴ്ത്തി നിന്നു! 

ജലബാഷ്പമുറയുന്ന കുളിരിൻ,

നെഞ്ചിൽ നെരിപ്പോടെരിഞ്ഞു,

ചൂടൂറ്റി വീർക്കുന്ന പുകയട്ട

ചുരുളായി വാനിൽപ്പരന്നു!

 

കടലിന്റെ നെഞ്ചം തിളച്ചു, കാറ്റും

ഗതിതെറ്റിയെങ്ങോയലഞ്ഞു!

മഴവന്നു പെയ്യാൻ മടിച്ചു, ചൂടിൽ

പുല്ലിന്റെ ചെറുനാമ്പുണങ്ങി!

 

വിഷബാഷ്പ ധൂമം പടർത്തി,

സാങ്കേതികജ്ഞാനപ്പുകക്കുഴൽ!

പച്ചപ്പു വെട്ടിത്തുലച്ചു, കത്തിപ്പു

ജിവന്റെ ദിനചര്യയാക്കി!

 

അറിവിന്റെ ചെങ്കോലുയർത്തി

കാലക്കടിഞ്ഞാൺ വലിച്ചു!

വംശവൃക്ഷത്തിന്റെ വേരിൽ, പടരുന്ന

തീയൊന്നു കാണാൻ മറന്നു!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ