mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
(O.F.PAILLY Francis)
 
വാതിലിൽ വന്നു മുട്ടിവിളിക്കുന്നു
വാനിലുയർന്ന ശാലീനഭാവം.
വിരിമാറിൽ ചേർത്തു പുണർന്നീടുവാൻ,
വിധിയില്ലാത്തൊരാ യുദ്ധവീര്യം.
വിസ്മയിച്ചീടുന്നു ശൂന്യമാം നിഴലിൽ,
വിരഹങ്ങൾ തിങ്ങിയ വാസഗേഹം.

കൊഴിയുന്ന യാമത്തിൻ കാത്തിരിപ്പിൽ,
പൊലിയുന്നു സ്വപ്നത്തിൻ ചാരുതകൾ.
നിറം പകരാത്ത നിന്നോർമയിലെന്നും
നിറയുന്നു ഭൂവിൻ്റെ നയനങ്ങളും.
പൊഴിയും നിലാവിൽ തെളിയുന്നുവല്ലോ,
നിദ്രാവിഹീനമാം നിൻ കണ്ണുകൾ.

നീർക്കുമിള പോൽ നീയകന്നതെന്തേ,
ദീർഘയാനം മറന്നുപോയോ?
മുറ്റത്തെ ചെമ്പകം പൂത്തുവിടർന്നു
മുള്ളുകൾക്കുള്ളിൽ പനിനീർസൂനവും.
മുകുളങ്ങളിനിയും കാത്തിരിക്കുന്നു
മുറ്റിനിൽക്കുന്ന സുഗന്ധത്തിനായ്...

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ