മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

swetha gopal kk

മിന്നാമിന്നികൾ പാറിനടക്കും 

രാത്രിതൻ നിശാഗാന്ധിയായ്  ഞാൻ 

ആരെയോ തേടി പറന്നുപോകെ 

എൻ കൂട്ടുകാരിയാം  ചന്ദ്രലേഖ 

പുഞ്ചിരിതൂകിക്കൊണ്ടിരിക്കെ -

പ്രിയതമൻ തന്റെ വരവിനെ കാത്തൊരു -

പൈങ്കിളിപ്പെണ്ണിന്റെ  ദീനസ്വരം. 

കാറ്റിന്റെ  കൈകളിൽ ചാഞ്ചാട്ടമാടുന്ന 

തെങ്ങോലകൾക്കുണ്ട് മൗനസ്വരം. 

എങ്ങുനിന്നോ വന്നോരാപുഷ്പഗന്ധം

എവിടെയെന്നറിയാൻ  ആകാംഷയായ്. 

ഒടുവിലതാ  ഒരു കൊച്ചുവീടും അതിൻ -

മുറ്റത്തു വിടരുന്ന മുല്ലമൊട്ടും. 

പെട്ടെന്നു ഞാനെന്റെ കൺ തുറന്നീടവേ 

എല്ലാം  ഒരു  സ്വപ്നമായ്  മാഞ്ഞുപോയി. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ