മാറുന്ന ലോകത്തിൻ മാറ്റങ്ങളോടൊത്ത്
മാറിടേണം നമ്മൾ മുന്നേറണം.
യൂട്യൂബിലേക്കൊന്ന് എത്തിനോക്കിയിന്നു -
"ഡ്യൂഡ് " തൻ " കുഞ്ഞുമോൾ ഡ്യൂഡി" യുമായ്
മറ്റൊരു തർക്കവുമായിന്നു വന്നവൻ -
യൂട്യൂബിൽ റേറ്റിംഗിൽ ഒന്നാമനായ്.
"ടിക്ടോക്ക് " പോയതിൽ ഖേദമില്ലിന്നു നാം
"ടിക് ടിക്ക് " തേടിയിറങ്ങിടുന്നു.
ഞെട്ടിയുണർന്നിടും സ്വപ്നത്തിലെന്നപോൽ -
പൊട്ടിത്തെറിക്കുന്നു പബ്ജിയന്മാർ.
പബ്ജി നിരോധനം നൽകിയവനൊരു
സംസാരശേഷിയെന്നമ്മ ചൊല്ലി.
വാട്സാപ്പും എഫ്ബി യും കേറിമാടുത്തിന്ന്
ചാറ്റിങ്ങും ചീറ്റിങ്ങും ബോറിങ്ങിലായ്.
ഇൻസ്റ്റാഗ്രാമിൽ പുതു കോണ്ടെസ്റ്റ് കണ്ടതും
ലൈക്കിനായ് യാചിച്ചു മത്സരിക്കെ -
രാവുപകലുകൾ മറയുന്നതറിയാതെ
ടൈപ്പിങ്ങും വാച്ചിങ്ങും ആയിരിക്കെ -
ലൈക്കിങ്ങും ഷെയറിങ്ങും പോസ്റ്റിങ്ങും മാത്രമായ്
ചങ്ങലക്കെട്ടിലാണിന്നു ലോകം.