മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sahla Fathima Cheerangan))

പ്രവാസം 

ഒരു ഇൻറർവലിനു ശേഷം
സിനിമാകൊട്ടകയ്ക്കു വെളിയിൽ
ധൃതിയിൽ ഇട്ടേച്ചു പോയ
സിഗരറ്റ് കുറ്റിയുടെ
പാതി മാത്രം പൂർത്തിയായ 
ആശയുടെ പുകച്ചുരുളുകൾ.

 

സാധാരണം 

പുതുമഴ പച്ചില ചാർത്തിൽ
നൃത്തം വെക്കുന്നത് പോലെ,
തെങ്ങോല തുമ്പിൽ
ഉതിരാൻ മടിക്കുന്ന
നീർകുമിള പോലെ,
അത്രമേൽ സാധാരണമായതത്രേ
പ്രണയത്തിൽ  വിരഹവും .

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ