(പൈലി.0.F)
പൊലിയുന്നപകലിൽ ആത്മദുഃഖത്തിൽ,
കനിവിനായ് ഞാൻ നിന്നരികിൽവന്നു.
തോരാത്ത കണ്ണീരിൻ നീർക്കുടങ്ങൾ,
താഴികക്കുടങ്ങളായ് ചമക്കുന്നു നീ.
അടയുന്നവാതിലും പതറുന്നവഴികളും,
ഇടറുന്നഞാനും നിൻ്റെസ്വന്തം.
നിത്യദു:ഖങ്ങൾ നിറയുന്ന മാനസം,
നിത്യവും നിന്നിലേക്കേകുന്നു ഞാൻ.
പുൽക്കൊടിതട്ടിയൊഴുകും പുഴയുടെ,
സംഗീതമെന്നും നിന്നിലേക്കല്ലോ.
പാടുന്നകുയിലും പെയ്യുന്നമഴയും,
നിന്നിലേക്കുള്ള വഴിയിലല്ലോ.
ദിനരാത്രങ്ങൾ അകലുമ്പോഴുമെൻ,
ഹൃദയംചരിക്കുന്നു നിന്നിലേക്കായ്.
കനിവിൻനാളം തെളിക്കുന്നതും നീ,
ഹൃദയവാതിൽ മുട്ടുന്നതും നീ.
അറിയുന്നു ഞാനെൻ വഴികളിലെന്നും,
നിന്നിലേക്കുള്ള യാത്രികനെന്ന്.