(Ramachandran Nair)
സീമന്ത രേഖയിൽ സീമന്തകം ചാർത്തി
സുന്ദരീ നിന്നെ ഞാനെൻ സ്വന്തമാക്കിടും!
മിഥ്യയാകുമെന്നു നിനച്ച പല കാര്യവും
സത്യമായിടുമാനിമിഷം വന്നുചേരും!
നാം നെയ്തെടുത്തതാം സ്വപ്‌നങ്ങളൊക്കെയും
പൂവണിഞ്ഞു ശോഭിക്കട്ടെയോരോന്നായി!
കാണാം പലദുർഘട വഴികളും മുന്നിലായ്,
താണ്ടുവാൻ കഴിയണം നമ്മൾക്കവയെല്ലാം.
സന്തോഷമോടെ പങ്കിടാം സുഖജീവിതം
ദുഃഖഭാരവും പങ്കുവയ്ക്കാൻ കഴിയണം!
കഴിയണം നമ്മളൊരു മനസ്സോടെയെന്നും
പരസ്പര വിശ്വാസമോടെ ജീവിക്കണം.
വിള്ളലുണ്ടാകരുതു സ്നേഹബന്ധത്തിനും
സൗഹാർദ്ദത നിലനിൽക്കണം ഗൃഹത്തിലെന്നും!
ശ്രദ്ധവേണം കുടുംബകാര്യങ്ങളിലൊക്കെ,
കാത്തുസൂക്ഷിക്കണം വീടിന്റെ മഹിമയും!