മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Ramachandran Nair)

കാവിൽഭഗവതിയുടെയുത്സവത്തിന്നായി,

കൊടികയറിയിന്നമ്പലത്തിൽ പതിവുപോലെ.

 

ഇനിയുള്ള പന്ത്രണ്ടു നാളുകൾ നാടാകെ, 

ഉത്സവത്തിൻ ലഹരിയിലാറാടി നിൽക്കും!

 

ജാതിമത ഭേദമില്ലാതെ നാടുമുഴുവൻ,

ആവേശമോടെ കൊണ്ടാടുമീയുത്സവം.

 

അണിനിരക്കുന്നു ഗജവീരരൊരുപറ്റം 

പലവിധ കലാപ്രകടനങ്ങളും കണ്ടിടാം.

 

കണ്ണിനിമ്പമേകും കാഴ്ചകളനവധിയും 

കരിമരുന്നു പ്രയോഗത്തിനും കുറവില്ല.

 

വഴിവാണിഭക്കാർ ഒരുപിടി കാണാമവിടെ,

വിവിധ സാധനങ്ങളുമുണ്ടവരുടെ പക്കൽ.

 

ഉത്സവങ്ങളെല്ലാം ഒരാഘോഷമല്ലേ,

ഐകമത്യത്തിന്റെയൊരു നൽപ്രതീകവും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ