മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(പൈലി.ഓ.എഫ്)
മോദമോടെയെന്നന്തരംഗത്തിൽ,
ആദ്യാനുരാഗം വർഷിച്ചു നീ.
മൂകമായ് യാത്രപറഞ്ഞീടുവാൻ,
മൗനനൊമ്പരം മറന്നുവോ നീ?
മനസ്സിലെശാരിക അകന്നില്ലല്ലോ നിൻ,
മധുരസ്വപ്നങ്ങൾ മങ്ങിയില്ലല്ലോ?
കുളിർക്കാറ്റിലുലയുന്ന വല്ലിയിൽ നിൻ,
വർണപുഷ്പങ്ങൾ വിരിഞ്ഞുനിൽപ്പൂ.
വാൽക്കണ്ണെഴുതിയ മിഴികളെന്തേ,
വാടിയപൂ പോൽ തളർന്നിടുന്നു?
വരദാനമായ് കാണുന്നു ഞാൻ,
പ്രണയം പകർന്ന നിൻചൊടിയിണകൾ.

പ്രണയാർദ്രമാകുമെൻ മിഴിയിലെന്നും
നിത്യവസന്തമായ് നീ നിറയും.
നിദ്രാവിഹീനമാം യാമങ്ങളിൽ നിൻ,
അനുരാഗമെന്നും ഓർത്തിരിയ്ക്കും.
യാത്രാമൊഴിചൊല്ലി പിരിയരുതേയെൻ,
ശോകാർദ്രമാകുമീ മനസ്സിൽനിന്നും. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ