മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മുറിവേറ്റ്...
മരണപ്പെട്ട
ഒരുപാട്
വാക്കുകളുണ്ട്......
അവഗണയുടെയും
നിന്ദയുടെയും


ചൂടെറ്റ് വെന്തുരുകിയും
കഠിന വ്യഥയുടെ
ഉള്ളുരുക്കങ്ങളിൽ
വീണു പിടഞ്ഞും
മരണപ്പെട്ടവയെക്കാളെറേ
സ്നേഹമെന്ന
മധുര നുണയാൽ
പൊതിഞ്ഞ്
വീർപ്പു മുട്ടി
നേർത്ത നിശബ്ദതയിലേക്ക്
നടന്നു മാഞ്ഞ
വാക്കുകളാണധികവും 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ