മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പാലമരത്തുമ്പിലിരുന്ന് 
പൂങ്കാറ്റിൻ കുളിരും കൊണ്ട്
പുകയിലയും കൂട്ടിമുറുക്കും
പൂമുള്ളിക്കാവിലെപ്പെണ്ണേ

പാതിരയുടെ നീലിപ്പെണ്ണേ
ചുണ്ണാമ്പിത്തിരി നൽകാമോ?
ചെഞ്ചൊടിയിൽ ചിരിപകരാമോ?
ചന്ദ്രനുദിക്കും നേരത്തിങ്ങനെ
ചന്ദ്രഹാസമിളക്കാതെ 
ചങ്കിൽ തീമഴ ചൊരിയാതെ 

കാലം കലപില കാലത്ത് 
നേരം വെളുവെളെ നേരത്ത് 
പാലമരത്തിൻ ചാരത്ത് 
പാറ്റിത്തുപ്പിയ ചോപ്പിന്മേൽ 
പാറിപ്പടരും മുടിയിഴകൾ

ആളവളി, വളൊരു കേമത്തി-
യാളിത്തുള്ളും ചിരിമൂർത്തി 
കാമന പെയ്യും കനലത്തി, യി-
വളാളൊരു മന്മഥ സ്നേഹത്തി! 

കാനനയൗവ്വന മോഹപദങ്ങളിൽ
കന്മദരാഗ പരാദപഥങ്ങളിൽ 
കണ്ണു, പെടാതെ നടക്കൂ നീ
പുതുകാലത്തിൻ പൂവഴിയല്ലിത്
കലികാലത്തിൻ കൊലകാലം!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ