മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

girl

എൻ കിനാവിലിടം നേടിയൊരു 
ശിൽപഭംഗിയെൻ മുന്നിലവൾ-
കളിചിരി പറയവേ...
അറിയാതെൻചിന്തയിലെവിടെയോ..
വീണുചിതറിയ സ്വപ്നകണികൾ-
നിറച്ചാർത്തു പക്ഷേ
തഴുകുന്നു കുളിർതെന്നലിൻമീതെ 
കുളിരായ്...

അവളുടെ കൺകോണുകൾ-
മിന്നലാട്ടമായ് 
എൻ ഹൃദയകവാടത്തിന്കൽ-
ഒളിയമ്പെറിയുന്നതറിയവേ....
മെല്ലെ മെല്ലെ ഇണയധരങ്ങളിൽ
വിടരുന്നൊരു പുഞ്ചിരിയൊതുക്കി 
സ്വകാര്യമോതുവാൻ .... വെമ്പുകയോ     നീ....
ചെവിയോർത്തിരിപ്പൂ   എൻ-
ഹൃദയവും   കിനാക്കളും..
അഴകായ് നീ അണഞ്ഞാൽ...
കരുതാമീ........ കരങ്ങളിൽ....
ജന്മാന്തര പ്രണയമായ് കൂട്ടിരിക്കാം.......

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ