മനസ്സിന്‍ടെ തലങ്ങളില്‍
മൗനം പലപ്പോഴും
ഉത്തരമില്ലാത്ത സമസ്യകളാകുന്നു.
മനസ്സിലുറങ്ങുമ്പോഴും
മൗനം മെല്ലെ, മോഹത്തിന്‍ടെയും
ആഹ്ളാദത്തിന്‍ടെയും വര്‍ണ്ണപ്പൂക്കളായ്
വിടരുന്നു.
മിഴികളില്‍ നൊമ്പരത്തിന്‍ടെ അശ്രുകണങ്ങളായ് നിറയുന്നു.
ലിപിയും നിയമങ്ങളുമില്ലാത്ത ഒരൊറ്റ
ഭാഷയിലൂടെ സംവദിക്കുന്നു.
നീണ്ടു നില്‍ക്കുന്ന തുലാമഴകള്‍ക്കൊടുവിലെ
അഗാധമായ, പ്രക്യതിയുടെ നിശ്ശബ്ദതയില്‍
നിന്നുമാണ്, ശിശിരത്തിന്‍ടെ നനുത്ത മഞ്ഞുകണങ്ങള്‍ പുല്ലിലും പൂവിലും നിറയുന്നത്.
നിലാവു പെയ്യുന്ന രാത്രിയില്‍
യമുനയുടെ കല്‍പ്പടവുകളിലേക്ക് കയറുന്ന
ഒാളങ്ങള്‍ മൗനത്തിന്‍ടെ മധുരഭാഷയില്‍
ക്യഷ്ണഗാഥകളാണ് പാടുന്നത്.
പക്ഷേ മനസ്സു മരവിപ്പിക്കുന്ന
ദാരുണസംഭവങ്ങള്‍ക്ക്, മുഖം തിരിക്കുന്ന,
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പ്രതികരണങ്ങളിലൂടെ
അനാവ്യതമാകുന്ന മൗനം
നമ്മെ ഭയപ്പെടുത്തുന്നു.
അവിടെ മനസ്സുകളില്‍ മൗനം മയങ്ങുന്നില്ല.
മറിച്ച് വന്‍കോട്ടകള്‍ക്കുള്ളില്‍
തളക്കപ്പെട്ടിരിക്കുകയാണ്.