മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മൗനം; ഭാഷയ്ക്കതീതമായ ഭാഷ
അതിർവരമ്പുകളില്ലാത്ത ഭാഷ

മൗനം; അത് ഒന്നിന്റെ തുടക്കമാവാം
ഒന്നിന്റെ ഒടുക്കവുമാവാം.

മൗനം; അതൊരു സമ്മതമാവാം
അതൊരു വിസമ്മതവുമാവാം.

മൗനം; ചിലപ്പോൾ വിജയത്തിന്റെ ഭാഷയാവാം
ചിലപ്പോൾ പരാജയത്തിയും.

ചില മൗനങ്ങൾ രക്ഷപ്പെടുത്തലുകളാകുമ്പോൾ
ചില മൗനങ്ങൾ തീരാദുഃഖവും.

ചില മൗനങ്ങൾ ശക്തമായ ഭാഷയാകുമ്പോൾ
ചിലത് നിസ്സഹായതയും.

മൗനം; അതൊരു ലിപികളില്ലാത്ത ഭാഷയാണ്
ചിലർക്ക് മാത്രം മനസ്സിലാകുന്ന ഭാഷ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ